FLASH NEWS

'പുലിപോലെ വന്ന അൻവർ എലിപോലെ പോയി ' : പിണറായിക്കെതിരെ കടുത്ത വിമർശനവുമായി വി.മുരളീധരൻ

WEB TEAM
September 04,2024 09:33 AM IST

തിരുവനന്തപുരം : പുലി പോലെ വന്ന്  എലി പോലെ പോയ അൻവറിനെ നിശബ്ദനാക്കിയത് കൊണ്ട് പ്രശ്നം അവസാനിച്ചെന്ന് പിണറായി കരുതേണ്ടെന്ന് മുൻ കേന്ദ്ര മന്ത്രി  വി.മുരളീധരൻ.

ഗുരുതര ആരോപണങ്ങൾ നേരിടുന്ന എഡിജിപി അജിത് കുമാറിനെ മാറ്റിനിർത്താൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്നും മുരളീധരൻ വ്യക്തമാക്കി.''പി.ശശിയേയും അജിത്കുമാറിനേയും മാറ്റിയാൽ പിണറായിയുടെ കൊള്ളരുതായ്മകൾ പുറത്തുവരുമെന്നതിനാലാണ് ഈ സമീപനം. സ്വർണക്കടത്ത് കേസിൽ ശിവശങ്കർ അകത്തുപോയത് പൊതുസമൂഹം കണ്ടതാണ്. സ്വർണക്കടത്തിനും ഗുണ്ടാപ്പണിക്കും നേതൃത്വം നൽകുന്ന സംഘാംഗങ്ങളെ അധികകാലം സംരക്ഷിക്കാനാകില്ല. വലിയ അഴിമതിക്കാർ പലതും പറഞ്ഞ് ഓട്ടയടച്ചത് മുൻപും കണ്ടതാണ്.

എന്നാൽ ജനാധിപത്യത്തിന്‍റെ ചരിത്രത്തിൽ അവർക്കെല്ലാം അടിതെറ്റിയിട്ടുണ്ട് '' വി.മുരളീധരൻ ചൂണ്ടിക്കാട്ടി.

''തൃശൂരിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായി വരാൻ അജിത് കുമാർ ഇടപെട്ടെന്ന വാദം ജനം തള്ളും. ശബരിമലയിൽ പ്രക്ഷോഭകരെ അടിച്ചോടിപ്പിക്കാൻ മുന്നിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അജിത് കുമാർ. കവടിയാർ കൊട്ടാരത്തിനടുത്ത് ആഡംബര വീട് നിർമിക്കാൻ മാത്രം കോടികൾ ഈ ഉദ്യോഗസ്ഥന് എവിടെ നിന്ന് ഉണ്ടാകുന്നു'' -  വി.മുരളീധരൻ ചോദിച്ചു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.